.png)

Pampakuda, Ernakulam (Dist.), Kerala

0485-2274455 , 9946485111, 7902995111
Code: MGE

15 Jun 2025
പഠനത്തിൽ മിടുക്ക് കാട്ടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന
വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കുവാൻ മമ്മൂട്ടിയുടെ "വിദ്യാമൃതം-5"
സൗജന്യ വിദ്യാഭ്യാസ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം.
രാജ്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ബഹു: കേരളാ ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും എംജിഎം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാനും ചേർന്ന് "വിദ്യാമൃതം 5 ന് തുടക്കം കുറിച്ചു.
എസ്.എസ്.എൽ.സി., +2 വിന് ഉന്നത വിജയം കൈവരിച്ച് നിർധന വിദ്യാർത്ഥി കൾക്ക്, കേരളത്തിൽ 27 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എം.ജി.എം. ഗ്രൂപ്പുമായി ചേർന്ന് തുടർ പഠനത്തിന് അവസരം ഒരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ.
എസ്.എസ്.എൽ.സി., +2 വിന് ഉയർന്ന മാർക്ക് നേടിയിട്ടും സാമ്പത്തികമായി പിന്നോക്കാവസ്ഥ അനുഭവിക്കുന്നവർ, മാതാവോ പിതാവോ നഷ്ടപ്പെട്ടു പോയവർ, മറ്റ് കാൻസർ മുതലായ രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് പരിമിതമായ ജീവിത സാഹചര്യങ്ങൾ മൂലം മികച്ച പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുവാൻ കഴിയുന്നില്ല.
അവർക്ക് ഒരു കൈത്താങ്ങായി ഉന്നതവിദ്യാഭ്യാസത്തിന് അവസരം നൽകി സാമൂഹിക പ്രതിബദ്ധതയുള്ള യുവതലമുറയെ വാർത്തെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
എം.ജി.എം. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന വിവിധ എഞ്ചിനീയറിംഗ്, പോളിടെ ക്നിക്, ഫാർമസി, ആർട്സ് & സയൻസ് കോളേജുകളിലെ വിവിധ എഞ്ചിനീയറിംഗ്, പോളിടെക്നിക്, ഫാർമസി, ആർട്സ് കോഴ്സുകളിലേക്കാണ് പ്രവേശനത്തിന്
അവസരം.
കഴിഞ്ഞ മൂന്നു വർഷങ്ങളിലായി 500 ഓളം വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയി ലൂടെ പഠിക്കുവാൻ അവസരം നൽകുകയുണ്ടായി.
എസ്.എസ്.എൽ.സിയുടെയും +2 വിന്റെയും മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 250 വിദ്യാർത്ഥികൾക്കാണ് ഈ വർഷം ഈ പദ്ധതിയിലൂടെ പ്രവേശനം ലഭിക്കുക.
കൂടാതെ 200 വിദ്യാർത്ഥികൾക്ക് എം.ജി.എം. ഗ്രൂപ്പിന്റെ വിവിധ സി.ബി.എസ്.ഇ. സ്കൂളുകളിലും ഈ പദ്ധതിയിലൂടെ പഠനത്തിന് അവസരം ഒരുക്കും.
രാജ്ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ എം.ജി.എം. ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, എം.ജി.എം. ഗ്രൂപ്പ് ഓഫ് കോളേജസ് എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. അഹിനസ്, എം.ജി.എം. ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് സെക്രട്ടറി ഗോപിനാഥ് മഠത്തിൽ, നിധിൻ ചിറത്തിലാട് എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്: 99464 85111, 99464 84111,